യുണൈറ്റഡിന് തോല്‍വി; സിറ്റിക്ക് വിജയം

Sunday 22 October 2017 11:29 pm IST

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പ്രീമിയര്‍ ലീഗില്‍ ഹഡേഴ്‌സ്ഫീല്‍ഡ് ടൗണ്‍ അട്ടിമറിച്ചു. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെ തകര്‍ത്ത് പോയിന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുകയാണ്. ജോണ്‍ സ്മിത്ത് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹഡേഴ്‌സ് ഫീല്‍ഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്. ആരോണ്‍ മൂണി, ലോറന്റ് ഡിപോയ്റ്റര്‍ ്എന്നിവരാണ് ഹഡേഴ്‌സിനായി ഗോള്‍ നേടിയത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. 1952 നുശേഷം ഇതാദ്യമായാണ് ഹഡേഴ്‌സ് ഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പ്പിക്കൃന്നത്.സെര്‍ഗിയോ അഗ്യൂറോയുടെ മികവിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ബേണ്‍ലിയെ തോല്‍പ്പിച്ചത്. അഗ്യൂറോ പ്രീമിയര്‍ ലീഗിലെ ഏറ്റവും കുടുതല്‍ ഗോള്‍ നേടിയ (177) എറിക്ക് ബ്രൂക്കിന്റെ റെക്കോഡിനൊപ്പം എത്തി. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് വാട്ട്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെ തോല്‍പ്പിച്ചു.