കുടുംബശ്രീ സ്‌കൂള്‍ പദ്ധതിക്ക് തുടക്കം

Sunday 22 October 2017 11:45 pm IST

കോഴിക്കോട്: സമൂഹത്തില്‍ സമൂല പരിവര്‍ത്തനത്തിനുതകുന്ന ഉപാധിയായി കുടുംബശ്രീ മാറിയതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കുടുംബശ്രീ സ്‌കൂളിന്റെ ജില്ലാതല ഉദ്ഘാടനം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതികള്‍ മറികടന്ന് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനും പുതിയ വികസനമാതൃകകള്‍ സൃഷ്ടിക്കുന്നതിനും കുടുംബശ്രീ സ്‌കൂള്‍ സഹായകര മാകുമെന്നും മന്ത്രി പറഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി.കെ. സുമതി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. നാണു, കെ.കെ. രവി, അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി. ഗിരീഷ്‌കുമാര്‍, കെ.വി. കുഞ്ഞിക്കണ്ണന്‍, എം. നളിനി, പി. ചന്ദ്രശേഖരന്‍, ഉണ്ണി വേങ്ങേരി, പി.കെ. രമ എന്നിവര്‍ സംസാരിച്ചു. സാമൂഹ്യാധിഷ്ഠിതമായ സംഘടനാ സംവിധാനമായ കുടുംബശ്രീ സംവിധാനം കൂടുതല്‍ ചലനാത്മകമാക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റേയും ഭാഗമായാണ് കുടുംബശ്രീ സ്‌കൂളിന് കുടുംബശ്രീ മിഷന്‍ രൂപം നല്‍കിയിരിക്കുന്നത്. എല്ലാ അയല്‍ക്കൂട്ടങ്ങൡലും കുടുംബശ്രീ സ്‌കൂളിന്റെ ഭാഗമായി ക്ലാസ്സുകള്‍ സംഘടിപ്പിക്കും. ഇതിനായി ജില്ലയിലെ 82 സിഡിഎ സ്സുകളിലുമായി 9100 കമ്മ്യൂണിറ്റി അദ്ധ്യാപകരെ പ്രത്യേകം പരിശീലനം നല്‍കി സജ്ജരാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള ആറ് ആഴ്ചകളില്‍ 28000-ഓളം അയല്‍ക്കൂട്ടങ്ങളില്‍ ഈ അധ്യാപകരുടെ നേതൃത്വത്തില്‍ ആറു വിഷയങ്ങളെ അധികരിച്ച് രണ്ട് മണിക്കൂര്‍ വീതമുള്ള ക്ലാസ്സുകള്‍ സംഘടിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.