ഗസ്റ്റ് അദ്ധ്യാപകര്‍ സമരത്തിലേക്ക്

Sunday 22 October 2017 11:53 pm IST

കോഴിക്കോട്: കോളേജ് അദ്ധ്യാപകരുടെ നിലവിലുള്ള മുഴുവന്‍ ഒഴിവുകളും നികത്തണമെന്നും ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് വേതന വര്‍ദ്ധനവ് നടപ്പാക്കണമെന്നും വേതന കുടിശ്ശിക കൊടുത്തു തീര്‍ക്കണമെന്നും ആവശ്യപ്പെട്ട് ഗസ്റ്റ് അധ്യാപകര്‍ സമരത്തിലേക്ക്. യൂണിവേഴ്‌സിറ്റി പരീക്ഷ പരിഷ്‌ക്കരണം, ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയ ബഹിഷ്‌ക്കരണം തുടങ്ങിയ സമര പരിപാടികള്‍ നടത്തുമെന്ന് ആള്‍ കേരള ഗസ്റ്റ് ലക്ചറേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരപരിപാടിയുടെ ഭാഗമായി 28ന് ഗസ്റ്റ് അദ്ധ്യാപകര്‍ കോഴിക്കോട് ഡിഡിഓഫീസ് മാര്‍ച്ച് നടത്തും. ഡിസംബര്‍ മുതല്‍ അനിശ്ചിതകാല സമരം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന്‍ ഭാരവാഹികളായ ജോമോന്‍ ജോര്‍ജ്ജ്, എം. അബ്ദുള്‍ ഇര്‍ഷാദ്, സി. സുഹൈബ്, എം.കെ. ആരിഫ്, പി.സി. ലിബീഷ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.