മുക്കം പിസി ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍

Sunday 22 October 2017 11:55 pm IST

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ മുക്കം ടൗണില്‍ അപകടങ്ങള്‍ കുറക്കുക, ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്നീ ലക്ഷ്യത്തോടെ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചിലവഴിച്ചാണ് പിസി ജംഗ്ഷനില്‍ സിഗ്‌നല്‍ സ്ഥാപിക്കുന്നത്. കെല്‍ട്രോണാണ് പ്രവൃത്തി നടത്തുന്നത്. അതേസമയം മുക്കം ടൗണില്‍ സ്വകാര്യ ബസ്സുകള്‍ റോഡിന് മധ്യത്തില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും പതിവായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.