മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സാധാരണക്കാര്‍ക്കുവേണ്ടി: രാംജി

Sunday 22 October 2017 11:57 pm IST

കോഴിക്കോട്: നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സാധാരണക്കാര്‍ക്കുവേണ്ടിയാണെന്ന് ലോക് ജന്‍ശക്തി പാര്‍ട്ടി ദേശീയ വൈസ്പ്രസിഡന്റും ജന്‍ശക്തി മസ്ദൂര്‍ സഭ പ്രസിഡന്റുമായ രാംജി സിങ് അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് ജന്‍ശക്തി മസ്ദൂര്‍ സഭ ഓഫീസ് ഉദ്ഘാടനം ചെയ്തശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്. എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, പെണ്‍കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെല്ലാമായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. നോട്ട് നിരോധനം കൊണ്ട് തൊഴിലാളികള്‍ക്കാണ് കൂടുതല്‍ ഗുണം ഉണ്ടായത്. നോട്ട് നിരോധനം വന്നതോടെ ഒരു കോടിയോളം തൊഴിലാളികള്‍ ബാങ്ക് അക്കൗണ്ട് എടുത്തു. അവര്‍ക്കിപ്പോള്‍ അക്കൗണ്ട് വഴിയാണ് ശമ്പളം നല്‍കുന്നത്. ശമ്പളം അക്കൗണ്ട് വഴി ആക്കിയതോടെ എല്ലാവര്‍ക്കും അടിസ്ഥാന ശമ്പളം കൃത്യമായി നല്‍കാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരായി. അസംഘടിത മേഖലയുള്‍പ്പെടെ എല്ലാമേഖലയിലെയും തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പാക്കണം. സംസ്ഥാനസര്‍ക്കാറിന് മിനിമം വേതനം നടപ്പാക്കാന്‍ മടിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ മിനിമം വേതനവും ബോണസും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന അടിസ്ഥാന സൗകര്യം കേരളത്തിലെ ഐടി മേഖലയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്നും ആദ്ദേഹം ആരോപിച്ചു. ഐടി മേഖലയിലെ തൊഴിലാളികളുടെയും നഴ്‌സുമാരുടെയും സ്വാശ്രയമേഖലയിലെ തൊഴിലാളികളുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ജെപി സംസ്ഥാന പ്രഡിഡന്റ് എം. മെഹബൂബ്, ജെഎംഎസ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ ഖാന്‍, ജേക്കബ് പീറ്റര്‍, രമാ ജോര്‍ജ്, അബ്ദുള്‍ മജീദ്, രാമചന്ദ്രന്‍, സാജുജോയ്‌സണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.