കൊച്ചി: ഈ വര്‍ഷത്തെ ക്രിസ്തുമസ്, നവവല്സരാഘോഷങ്ങള്ക്കായി 5000-ത്തോളം കിലോഗ്രാം കേക്ക് നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് എറണാകുളം താജ്ഗേറ്റ്വേ ഹോട്ടലില്‍ കേക്ക് മിക്സിങ് ചടങ്ങ് നടത്തി. ഇത് തുടര്‍ച്ചയായി 22-ാം വര്‍ഷമാണ് താജ്ഗേറ്റ്വേയില്‍ ക്രിസ്മസ് കേക്ക് നിര്‍മിക്കുന്നത്. ഈ വര്‍ഷത്തെ കേക്ക് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത് എക്സിക്യൂട്ടീവ് ഷെഫ് സലിന് കുമാറും പാസ്ട്രി ഷെഫ് ജോണ്‍സണുമാണ്.
1700 കിലോഗ്രാം ഉണക്ക പഴവര്‍ഗങ്ങളാണ് ഇത്തവണ കേക്ക് മിക്സിങ്ങിനായി ഉപയോഗിച്ചത്. ഇവ വിദേശമദ്യത്തില്‍ കുഴച്ച ശേഷം സുഗന്ധദ്രവ്യങ്ങളുടെ മിശ്രിതം ചേര്‍ത്ത് ഏറ്റവും കുറഞ്ഞത് രണ്ട് മാസക്കാലം വായുകടക്കാത്ത കണ്ടെയ്നറില്‍ സൂക്ഷിച്ച ശേഷമാണ് കേക്ക് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: