ഹൈന്ദവ ഐക്യം അനിവാര്യം: പ്രയാര്‍

Monday 23 October 2017 12:54 am IST

കൊല്ലം: ജാതി-സമുദായങ്ങള്‍ക്കതീതമായ ഹൈന്ദവ ഐക്യം അനിവാര്യമാണെന്നും എന്നാല്‍ രാഷ്ട്രീയമല്ല ഭക്തിയായിരിക്കണം ഐക്യത്തിന് അടിസ്ഥാനമാകേണ്ടതെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.കേരള ബ്രാഹ്മണസഭയുടെ 47-ാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്ത്രവിദ്യ പഠിച്ച അബ്രാഹ്മണര്‍ക്കും ശാന്തിവൃത്തിക്ക് അവസരം ലഭിക്കണം, പക്ഷേ മഹദ്‌ക്ഷേത്രങ്ങളുടെ തനതായ അനുഷ്ഠാനചിട്ടകള്‍ ഹനിക്കപ്പെടരുത്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ ഭാരതത്തിലെ മികച്ച അഭിഭാഷകരുടെ സേവനം ദേവസ്വം ബോര്‍ഡ് പ്രയോജനപ്പെടുത്തും. സംസ്‌കൃത പഠനത്തിന് അവസരവും പഠിച്ചവര്‍ക്ക് തൊഴിലവസരങ്ങളും ഉണ്ടാകണം.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നാച്ചുറോപ്പതി കോളേജ് അനുവദിക്കണമെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനം തത്വത്തില്‍ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ അദ്ധ്യക്ഷനായി. ഗായത്രി യാഗം ഡിവിഡി ചടങ്ങില്‍ പ്രകാശനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.