താജ്മഹൽ ഇന്ത്യയുടെ ആകർഷണം

Monday 23 October 2017 11:08 am IST

ലക്നൗ: ഇന്ത്യയില്‍ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ്​ താജ്​മഹലെന്ന് യോഗി ആദിത്യനാഥ്. ആര്‍ക്കും അതിനെ അപമാനിക്കാന്‍ സാധിക്കില്ലെന്നും യോഗി പറഞ്ഞു. രാജ്യത്തെ തൊഴിലാളികളുടെ കഷ്ടപ്പാടിന്റെയും വിയർപ്പിന്റെയും മൂല്യമാണ് താജ്‌മഹലെന്നും യോഗി വ്യക്തമാക്കി. രാജ്യത്ത് ആത്​മീയ വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്​ത്​ നടപ്പിലാക്കുന്നുണ്ടെന്നും യോഗി പറഞ്ഞു. ഇതിന്റെ ഭാഗമായാണ്​ അയോധ്യയില്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ചത്​. ഇതിലുടെ അന്താരാഷ്​ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ അയോധ്യക്ക്​ ഇടം ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്നും ആദിത്യനാഥ്​ കൂട്ടിച്ചേര്‍ത്തു.