തെരഞ്ഞെടുപ്പിനൊരുങ്ങി ഹിമാചൽ പ്രദേശ്

Monday 23 October 2017 11:30 am IST

ഷിംല: ഹിമാചൽ പ്രദേശ് ആസ്സംബ്ലി തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 23 ആയിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആകെ 68 ആസ്സംബ്ലി മണ്ഡലങ്ങലുള്ള ഹിമാചല്‍‌പ്രദേശിലെ തെരഞ്ഞെടുപ്പ് നവംബര്‍ 9 ന് ആണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 18 ന് നടക്കും. അതേ സമയം ബിജെപി ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരകരുടെ ലിസ്റ്റ് പുറത്തിറക്കി. പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 40 പേരുടെ ലിസ്റ്റ് ആണ് ഇന്നലെ പാര്‍ട്ടി പുറത്തിറക്കിയത്. കൂടാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, മദ്ധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ‍, സുഷമ സ്വരാജ്, രാജ്നാഥ് സിംഗ്, സ്മൃതി\ ഇറാനി തുടങ്ങിയവരും പങ്കെടുക്കും.