ഐഎസിലേക്ക് ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്ന മലയാളി ഫിസീഷ്യനെ തേടി എൻഐഎ

Monday 23 October 2017 12:04 pm IST

ന്യൂദൽഹി: ഇന്ത്യയിൽ നിന്നുമുള്ള യുവതി യുവാക്കളെ ഭീകര സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി വീഡിയോ സന്ദേശം പ്രചരിപ്പിച്ച ഡോക്ടറെ തേടി എൻഐഎ അന്വേഷണം ആരംഭിച്ചു. ഐഎസിലെ മെഡിക്കൽ വിഭാഗത്തിലേക്ക് ഇന്ത്യയിൽ നിന്നും ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നതിനു വേണ്ടിയുള്ള ചുക്കാൻ പിടിച്ചിരുന്നത് 'അബു മുഖ്തയിൽ അൽ ഹിന്ദി; എന്ന മലയാളി ഫിസീഷ്യനാണെന്ന് എൻഐഎ കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ നിന്നും മറ്റ് ലോക രാഷ്ട്രങ്ങളിൽ നിന്നുമുള്ള ഡോക്ടർമാരെ സിറിയയിലെ യുദ്ധം നടക്കുന്ന പ്രദേശങ്ങളിൽ പോരാളികൾക്ക് സഹായകമായി എത്തിക്കുക ദൗത്യമാണ് ഇയാൾ നടത്തി വന്നിരുന്നത്. നാൽപ്പതോളം വയസ് പ്രായം വരുന്ന അബു സിറിയയിലെ തീവ്ര ഇസ്ലാമിക് ഭീകര സംഘടനയ്ക്ക് വേണ്ടി അക്ഷീണം ഇതിനായി പ്രവർത്തിച്ചിരുന്നെന്നും എൻഐഎ വ്യക്തമാക്കുന്നുണ്ട്. ഹിന്ദുസ്ഥാനിൽ നിന്നും വന്നതിനാലാണ് ഇയാളുടെ പേരിനു പിന്നിൽ ഹിന്ദി എന്ന് ചേർത്തിരിക്കുന്നതെന്ന് എൻഐഎ പറയുന്നു. അബുവിനൊപ്പം ഓസ്ട്രേലിയൻ ഡോക്ടറായ അബു അൽ യൂസഫ് ഓസ്ട്രേലിയും 2015ൽ ഐഎസിനൊപ്പം സംഘടനയിൽ പങ്ക് ചേർന്നെന്നും എൻഐഎ റിപ്പോർട്ടിലുണ്ട്. പതിനഞ്ച് മിനുട്ട് ദൈർഘ്യം വരുന്ന വീഡിയോ സന്ദേശത്തിൽ തീവ്ര ഇസ്ലാമിക് രാജ്യത്തിന്റെ ആവശ്യകതയെപ്പറ്റി ഏറെ വിവരിക്കുന്നുണ്ട്. ലോകത്തെ ഇസ്ലാമിക് ആശങ്ങളെ എതിർക്കുന്നവരെ ഉന്മൂലനം ചെയ്യണം. അതിനായി ഐഎസിനൊപ്പം ചേർന്ന് വിശുദ്ധ യുദ്ധം നടത്തണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തെ തീവ്ര ഇസ്ലാമിക് ജിഹാദികളെ ലക്ഷ്യം വച്ച് കൊണ്ടാണ് അബുവിനെപ്പോലുള്ളവർ പ്രവർത്തിക്കുന്നതെന്ന് എൻഐഎ വ്യക്തമാക്കുന്നു. കേരളത്തിൽ നിന്നും നിരവധി തീവ്ര ഇസ്ലാമിസ്റ്റുകൾ ഇതിനോടകം സിറിയയിലേക്ക് കടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിലെ വെള്ളുവ കണ്ടിയിൽ നിന്നും ഷാജഹാൻ എന്ന യുവാവ് സിറിയയിലേക്ക് കടക്കുന്നതിനിടയിൽ തുർക്കിയിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.