മലേഷ്യയിൽ നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ; 11 മരണം

Monday 23 October 2017 12:53 pm IST

ക്വാലാലംപൂര്‍: വടക്കന്‍ മലേഷ്യയിലെ നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 11 ആയി.തിങ്കളാഴ്ച രാവിലെ ഒരു ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തതായി ഉദ്യോഗസ്ഥന്‍ മൊഹമ്മദ് റിസുവാന്‍ റാംലി അറിയിച്ചു. മണ്ണിനടിയില്‍ കുടുങ്ങിയ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് സേന. വടക്കന്‍ പെനാങ്ങിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലേക്കാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.14 തൊഴിലാളികളില്‍ 3 പേര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. ചൈന, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്.