താടിയും മീശയുമുളള മൊണാലിസയെ വിറ്റത് 7,50,000 ഡോളറിന്!

Monday 23 October 2017 3:43 pm IST

പാരീസ്:താടിയും മീശയുമുളള മൊണാലിസയുടെ ചിത്രം വിറ്റത് 7,50,000 ഡോളറിന്.മാര്‍സെല്‍ ഡുചാപ് സ് ആണ് താടിയും മീശയുമുളള മൊണാലിസയുടെ പിതാവ്. ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ ചിത്രമാണ് മൊണാലിസ.എന്നാല്‍ താടിയും മീശയും നല്‍കി മൊണാലിസയുടെ മറ്റൊരു മുഖം വരച്ചുകാട്ടിയിരിക്കുകയാണ് മാര്‍സെല്‍ ഡുചാപ് സ് ആര്‍തര്‍ ബണ്ഡിറ്റിന്റെ സര്‍റിയലിസ്റ്റിക്ക് ചിത്രങ്ങളുടെ വില്‍പ്പനയിലാണ് താടിയും മീശയുമുളള മൊണാലിസ 7,50,000 ഡോളറിന് വിറ്റത്. 1964ല്‍ ആണ് ഈ ചിത്രം വരച്ചത്.