സിപിഎം ഗുണ്ടാ ആക്രമണം

Monday 23 October 2017 2:36 pm IST

ിഴിഞ്ഞം: ബാലരാമപുരം ഐത്തിയൂരില്‍ വീടിനു നേരെ സിപിഎം ഗുണ്ടാ ആക്രമണം. ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷക് ഹരിപ്രസാദിന്റെ വീടിനു നേരെയാണ് ആക്രമണം. മാരകായുധങ്ങളുമായി എത്തിയ സംഘം ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും മുന്‍വാതില്‍ വെട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഭയാനകമായ ശബ്ദംകേട്ട് അയല്‍വാസികള്‍ ഉറക്കമെണീറ്റതിനാല്‍ ഗുണ്ടാസംഘം ഓടി രക്ഷപ്പെട്ടു. അസുഖബാധിതയായ അമ്മയും സഹോദരനും മാത്രമാണ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവം നേരില്‍ കണ്ടതിനെ തുടര്‍ന്ന് അമ്മ തളര്‍ന്നുവീഴുകയും ചെയ്തു. പ്രദേശത്ത് നടന്നുവരുന്ന ആര്‍എസ്എസ് ശാഖ നിര്‍ത്തി വയ്ക്കണമെന്ന് ഒരുവിഭാഗം സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം നടക്കില്ലെന്ന് മനസിലായതോടെ ശാഖ നടക്കുന്ന സ്ഥലത്ത് ചെങ്കൊടി സ്ഥാപിച്ചിരുന്നു. എന്നിട്ടും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികരിക്കാതായതോടെയാണ് നേരിട്ടുള്ള ആക്രമണത്തിന് മുതിര്‍ന്നത്. ബിജെപി നടത്തിയ ജനരക്ഷായാത്രയ്ക്ക് പ്രദേശത്ത് നിന്നുള്‍പ്പെടെ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇതും സിപിഎമ്മിന്റെ അസഹിഷ്ണുത വര്‍ധിപ്പിച്ചു. ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ആണ് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാരംഭിച്ചത്. ജനരക്ഷായാത്രയോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ബാലരാമപുരം ഭാഗത്ത് വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം നടന്നിരുന്നു.ഇതിനൊന്നും പ്രത്യാക്രമണം ഉണ്ടാകാതിരുന്നതിനാലാണ് വീടുകളിലേക്ക് ആക്രമണം വ്യാപിപ്പിച്ചത്. വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചവരുടെ പേരുകള്‍ സഹിതം ബാലരാമപുരം സ്റ്റേഷനില്‍ പരാതി നല്കാനെത്തിയവരെ പിന്തിരിപ്പിക്കാന്‍ പോലീസും ശ്രമിച്ചിരുന്നു. നിര്‍ബന്ധത്തിനു വഴങ്ങി പരാതി സ്വകരിച്ചു എങ്കിലും രസീത് നല്കിയിരുന്നില്ല. മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് രസീത് നല്കിയത്. കണ്ടാല്‍ അറിയാവുന്ന അഞ്ചു പ്രതികള്‍ എന്നാണു പരാതിയില്‍ പറഞ്ഞിരുന്നത് എങ്കിലും പോലീസ് അതിനെ അന്‍പത് പ്രതികള്‍ എന്നാക്കി മാറ്റിയതും തര്‍ക്കത്തിന് വഴി വച്ചിരുന്നു. കേസില്‍ പ്രതികള്‍ ആയവര്‍ നല്‍കിയ വ്യാജപരാതിയുടെ മറവില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മേല്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം പോലിസ് കേസ് എടുത്തിട്ടുണ്ട്. പോലീസ് നടപടിയില്‍ പ്രതിക്ഷേധിച്ച് ഐത്തിയൂര്‍ മുതല്‍ ബാലരാമപുരം വരെ പ്രതിഷേധപ്രകടനം നടന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ താരതെമ്യേന കുറഞ്ഞ ഇത്തരം മേഖലകളില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് സിപിഎം പിന്‍മാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പോലീസ് സിപിഎം നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പു നല്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.