അനുസ്മരിച്ചു

Monday 23 October 2017 3:05 pm IST

മലയിന്‍കീഴ്: കവി എ.അയ്യപ്പന്‍ അനുസ്മരണം അയ്യപ്പന്‍ സ്മൃതി ഐ.ബി. സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നേമം ബ്ലോക്ക് പഞ്ചായത്തും കവി എ. അയ്യപ്പന്‍ സ്മാരക ഗ്രന്ഥശാലയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി കവിതാരചന മത്സരവും നടന്നു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ എം മണികണ്ഠന്‍ അയ്യപ്പന്‍ അനുസ്മരണപ്രഭാഷണം നടത്തി. കവി മുരുകന്‍ കാട്ടാക്കട, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്‍, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രന്‍നായര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എല്‍. അനിത, വിനു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജികുമാര്‍, കാട്ടാക്കട പ്രസ് ക്ലബ് പ്രസിഡന്റ് കെ. സതീഷ്ചന്ദ്രന്‍, സെക്രട്ടറി ശിവാകൈലാസ്, ടി.എസ്. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.