പാലാ: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിനെ പിന്തള്ളി എറണാകുളം കിരീടം ഉറപ്പിച്ചു. സ്കൂളുകളില്‍ കോതമംഗലം മാര്‍ ബേസിലാണ് മുന്നില്‍.
സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഒന്നാമതെത്തിയ കോഴിക്കോടിന്റെ അപര്‍ണ റോയി ട്രിപ്പിള്‍ സ്വര്‍ണനേട്ടം കൈവരിച്ചു. ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയ തൃശൂരിന്റെ ആന്‍സി സോജന് സ്പ്രിന്റ് ഡബിളും കരസ്ഥമാക്കി.
സീനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാടിന്റെ ടി.പി. അമലും ജൂനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ സി. അഭിനവുമാണ് ജേതാക്കള്‍.
വൈകിട്ടു നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം
ചെയ്യും. പാലാ എംഎംല്‍എ കെ.എം. മാണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: