കൈവശഭൂമി കമ്പ്യൂട്ടര്‍വത്കരണവും ഓണ്‍ലൈന്‍ വഴി നികുതി സ്വീകരിക്കലും ജില്ലാതല ഉദ്ഘാടനം ഇന്ന്

Monday 23 October 2017 6:44 pm IST

കണ്ണൂര്‍: ജില്ലയിലെ കൈവശഭൂമി കമ്പ്യൂട്ടര്‍വത്കരണവും ഓണ്‍ലൈന്‍ വഴി നികുതി സ്വീകരിക്കലും ഇന്ന് രാവിലെ പത്തിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാറിന്റെ ഭൂരേഖ കമ്പ്യൂട്ടര്‍വത്കരണം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 116 വില്ലേജുകളില്‍ 2017 ജൂലൈ ഒന്നു മുതല്‍ ഭൂമി പോക്കുവരവ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് നല്‍കിവരുന്നത്. ഈ പദ്ധതിയുടെ തന്നെ ഭാഗമായാണ് ജില്ലയിലെ മുഴുവന്‍ കൈവശക്കാരുടെയും കൈവശഭൂമി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് കമ്പ്യൂട്ടര്‍വത്കരിക്കാനും അതുവഴി ഓണ്‍ലൈനായി കരം പിരിക്കാനും തീരുമാനിച്ചത്. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത അധ്യക്ഷത വഹിക്കും. പി.കെശ്രീമതി എം.പി വിശിഷ്ടാതിഥിയാവും. എംഎല്‍എമാരായ ജെയിംസ് മാത്യു, ഇ.പി.ജയരാജന്‍, കെ.സി.ജോസഫ്, സി.കൃഷ്ണന്‍, ടി.വി,രാജേഷ്, കെ.എം.ഷാജി, എ.എന്‍.ഷംസീര്‍, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.