സിറിയയില്‍ ഐഎസ് 128 പേരെ വധിച്ചു

Monday 23 October 2017 5:19 pm IST

അലപ്പോ:  സിറിയയിലെ ഹോം നഗരത്തില്‍ ഐഎസ് ഭീകരര്‍ മൂന്നാഴ്ചക്കുള്ളില്‍ 128 പേരെ വധിച്ചതായി മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി. തങ്ങളുടെ കൈവശമായിരുന്ന നഗരത്തില്‍ സൈന്യം പിടിമുറുക്കിയതോടെയാണ് പ്രതികാരം തീര്‍ക്കാന്‍ ഐഎസ് ജനങ്ങളെ കൊന്നൊടുക്കിയത്. സിറിയയിലെ റാഖയടക്കം പല നഗരങ്ങളും ഇപ്പോള്‍ സൈന്യം പിടിച്ചടക്കിക്കഴിഞ്ഞു.