തിരു‌നെല്‍‌വേലി കളക്ടറേറ്റില്‍ കൂട്ട അത്മഹത്യാശ്രമം; 2 പേര്‍ മരിച്ചു

Monday 23 October 2017 5:44 pm IST

മധുര: കടബാധ്യതയെക്കുറിച്ച് പരാതി നല്‍കാനെത്തിയ ഒരു കുടുംബത്തിലെ നാലു പേര്‍ തിരു‌നെല്‍‌വേലി കളക്ടറേറ്റില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മയും അഞ്ചുവയസുകാരിയും മരിച്ചു. തിരു‌നെല്‍‌വേലി കാശിധര്‍മം സ്വദേശി സുബ്ബുലക്ഷ്മിയും മകള്‍ മധു സാരുണ്യയുമാണ് മരിച്ചത്. അച്ചന്‍ ഇസൈക്കി മുത്തുവും എട്ടുവയസുകാരിയായ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വട്ടിപ്പലിശക്കാരുടെ ഭീഷണി ഭയന്നാണ് ആത്മഹത്യയെന്ന് ഇസൈക്കി മുത്തു മൊഴി നല്‍കി.