ലോകായുക്ത സിറ്റിംഗില്‍ ഹാജരായില്ല; രണ്ട് പോലീസുദ്യോഗസ്ഥര്‍ക്ക് അറസ്റ്റ് വാറണ്ട്

Monday 23 October 2017 6:46 pm IST

കണ്ണൂര്‍: പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ ആളില്‍ നിന്ന് അത് സ്വീകരിക്കാന്‍ വിസമ്മതിച്ച കേസില്‍ ലോകായുക്ത മുമ്പാകെ ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് രണ്ട് പോലിസുദ്യോഗസ്ഥര്‍ക്കെതിരേ ഉപലോകായുക്ത ജസ്റ്റിസ് എ.കെ.ബഷീര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അയല്‍വാസി മര്‍ദ്ദിച്ചെന്നു കാണിച്ച് മയ്യില്‍ പോലീസ് സ്റ്റേഷനിലെത്തിയ വ്യക്തിയില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്ന സംഭവത്തിലാണിത്. രണ്ട് പോലീസുദ്യോഗസ്ഥരെ അടുത്ത സിറ്റിംഗില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വളപട്ടണം സി.ഐക്ക് ലോകായുക്ത നിര്‍ദേശം നല്‍കി. ലോകായുക്ത ആവശ്യപ്പെട്ടത് പ്രകാരം ഹാജരായി വിശദീകരണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടി. ഗസ്റ്റ് ഹൗസില്‍ നടന്ന ലോകായുക്ത സിറ്റിംഗില്‍ 30 കേസുകള്‍ ലോകായുക്ത പരിഗണിച്ചു. 3 കേസുകള്‍ തീര്‍പ്പാക്കി. ഇരിക്കൂര്‍, പാപ്പിനിശ്ശേരി, ചെമ്പിലോട് എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള 52 ആസ്തി ബാധ്യതാ പ്രസ്താവനകള്‍ സിറ്റിംഗില്‍ പരിശോധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.