സുരക്ഷാ സംവിധാനമില്ല; വികസനം എത്താതെ പൊന്മുടി എക്കോ പോയിന്റ്

Monday 23 October 2017 9:03 pm IST

  കട്ടപ്പന: നൂറ് കണക്കിന് വിനോദ സഞ്ചാരികള്‍ ദിവസേന എത്തുന്ന പൊന്മുടി എക്കോ പോയിന്റിനെ അധികൃതര്‍ അവഗണിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനവുമില്ലാത്ത കേന്ദ്രത്തില്‍ മാലിന്യ പ്രശ്‌നവും രൂക്ഷമാണ്. കൊന്നത്തടി പഞ്ചായത്തില്‍ ഉള്‍പ്പെട്ട പൊന്മുടി ജലാശയത്തിലാണ് എക്കോ പോയിന്റുള്ളത്. മുമ്പ് ഇവിടെ ഹൈഡല്‍ ടൂറിസത്തിന്റെ ബോട്ടിങ് നടന്നിരുന്നു. രാഷ്ട്രീയ ചേരിപ്പോരില്‍ പദ്ധതി ഇല്ലാതായി. ബോട്ടിങ് ഇല്ലെങ്കിലും പ്രകൃതി മനോഹാരിത നിറഞ്ഞ് നില്‍ക്കുന്ന ഇവിടേയ്ക്ക് ട്രക്കിങ് വാഹനങ്ങളിലും മറ്റുമായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. സഞ്ചാരികളുടെ കടന്ന് വരവ് വര്‍ദ്ധിച്ചതോടെ ഇവിടെ മാലിന്യപ്രശ്‌നവും രൂക്ഷമാണ്. ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും ഇവിടെ വന്‍തോതില്‍ കുന്ന് കൂടുകയാണ്. മാസങ്ങളായി കൂടികിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് അധികൃതര്‍ തയ്യാറാവുന്നുമില്ല. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ഇവിടം മാറുമ്പോളും അധികൃതരുടെ അവഗണനയില്‍ ഒരു നാടിന്റെ വികസന സ്വപ്നമാണ് ഇല്ലാതാവുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.