സുരക്ഷാ സംവിധാനമില്ല; വികസനം പുകപ്പുരയ്ക്ക് തീ പിടിച്ചു

Monday 23 October 2017 9:03 pm IST

    തൊടുപുഴ: കോലാനി പാറക്കടവിന് സമീപം റബ്ബര്‍ പുകപ്പുരയ്ക്ക് തീ പിടിച്ച് 300 കിലോഗ്രാം ഷീറ്റ് കത്തി നശിച്ചു. ഇന്നലെ രാവിലെ 8.15 ഓടെ ചന്ദ്രന്‍കുന്നേല്‍ സെബാസ്റ്റിയന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള പുകപ്പുരയ്ക്കാണ് തീപിടിച്ചത്. തൊടുപുഴയില്‍ നിന്നും അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പടരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും അണക്കാന്‍ ശ്രമിക്കുകയും ആയിരുന്നു. ഇതിന് സാധിക്കാതെ വന്നതോടെയാണ് അഗ്നിശമനസേനയെ വിവരം അറിയിക്കുന്നത്. ഷീറ്റ് പുകയ്ക്കുന്നതിനായി തീയിട്ടതാണ് അപകടകാരണമെന്നാണ് വിവരം. സ്‌റ്റോര്‍ റൂമിനോട് ചേര്‍ന്നാണ് പുകപ്പുര സ്ഥാപിച്ചിരുന്നത്. പുകപ്പുരയ്ക്ക് ഭാഗികമായി കേടുപാടുണ്ട്. ഏകദേശം 75000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സ്റ്റേഷന്‍ ഓഫീസര്‍ റ്റി.പി. കരുണാകരപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.