യെമനില്‍ അല്‍ ഖ്വയ്ദ മേധാവിയെ വധിച്ചു

Tuesday 11 September 2012 10:17 am IST

സനാ: അല്‍ ഖ്വയ്ദ തീവ്രവാദ സംഘടനയുടെ നേതൃനിരയിലെ രണ്ടാമനായ സെയ്ദ് അല്‍ ഷിഹ്റിയെ വധിച്ചതായി യെമന്‍ സര്‍ക്കാര്‍. അറേബ്യന്‍ മേഖലയിലെ അല്‍ ക്വയ്ദയുടെ പ്രബല നേതാവാണ് ഷിഹ്റി. ദക്ഷിണ യെമനിലെ ഹദര്‍മൌത്ത് മേഖലയില്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഷിഹ്റിയെ വധിച്ചതെന്ന് യെമന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഷിഹ്റിയുടെ അംഗരക്ഷകരായ ആറു അല്‍ ഖ്വയ്ദ ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അതേസമയം, യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ ആക്രമണത്തിലാണ് ഷിഹ്റി കൊല്ലപ്പെട്ടതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.