പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിക്ക് അപേക്ഷിക്കാം

Monday 23 October 2017 9:35 pm IST

കാസര്‍കോട്: ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടപ്പിലാക്കുന്ന പ്രധാന മന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം ഉല്‍പ്പാദന സേവന മേഖലകളില്‍ സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 31 നകം താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 വയസ്സിനു മുകളിലുളളവരും സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളുടെ ധനസഹായം (സംരംഭങ്ങള്‍ക്ക്) കൈപ്പറ്റാത്തവരുമായിരിക്കണം. അപേക്ഷ സമര്‍പ്പണവും അനുബന്ധ വിവരങ്ങള്‍ക്കും ചുവടെ കാണിച്ചിരിക്കുന്ന ഓഫീസുകളുമായി ബന്ധപ്പെടുക. കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രം, വിദ്യാനഗര്‍ 04994255749, 9961194467.കാസര്‍കോട് താലൂക്ക് വ്യവസായ ഓഫീസ്, വിദ്യാനഗര്‍ 9446365667. ഹോസ്ദുര്‍ഗ് താലൂക്ക് വ്യവസായ ഓഫീസ്, കാഞ്ഞങ്ങാട് 0467 2209490.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.