സിപിഎമ്മുകാര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

Monday 23 October 2017 9:33 pm IST

കാഞ്ഞങ്ങാട്: ബിജെപി പ്രവര്‍ത്തകനായ മത്സ്യതൊഴിലാളിയെ സംഘം ചേര്‍ന്നാക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഹോസ്ദുര്‍ഗ് പുതിയവളപ്പ് കടപ്പുറത്തെ വത്സലന്റെ മകന്‍ ഷൈജുവിനെ (31) റോഡില്‍ തടഞ്ഞുനിര്‍ത്തി സംഘം ചേര്‍ന്നാക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഎംകാരായ ഹോസ്ദുര്‍ഗ് കടപ്പുറത്തെ പ്രമോദ്, ദിനേശന്‍, ആദര്‍ശ്, സുനില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഷൈജുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.