നിയമം ലംഘിച്ചവര്‍ക്കെതിരെ കേസെടുക്കണം: ബിജെപി

Monday 23 October 2017 9:34 pm IST

കാഞ്ഞങ്ങാട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് ജാഥ ഉദ്ഘാടനം കാത്ത് കിടക്കുന്ന കാഞ്ഞങ്ങാട് ആലാമിപള്ളി ബസ് സ്റ്റാന്റിനകത്ത് സ്വീകരണം സമ്മേളനമൊരുക്കിയത് നിയമ വിരുദ്ധമാണെന്നും എല്‍ഡി എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും ബിജെപി കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പങ്കെടുത്ത ജന രക്ഷായാത്രയുടെ പയ്യന്നൂരിലെ ഉദ്ഘാടന പരിപാടിക്ക് കേസെടുത്തിരുന്നു. സമാനമായ സംഭവമാണ് കാഞ്ഞങ്ങാടുമുണ്ടായിട്ടുള്ളത്. മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം കാണിക്കാന്‍ പോലീസ് തയ്യാറാകണം. കാഞ്ഞങ്ങാട് നഗര സഭ ഭരണം കയ്യാളുന്ന സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയും ചെയര്‍മാനും നടത്തിയിട്ടുള്ള ഒത്തുകളിയാണിത്. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് അശോകന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.