പെന്‍ഷന്‍ അദാലത്ത്

Monday 23 October 2017 9:35 pm IST

കാസര്‍കോട്: ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നീ ഡിഫെന്‍സ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കായി ചെന്നെയിലെ കണ്‍ട്രോളര്‍ ഓഫ് ഡിഫെന്‍സ് അക്കൗണ്ടിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 13,14 തീയ്യതികളില്‍ പാലക്കാട് എന്‍എന്‍എസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ജൈനിമേട്, സി വിഎം പെട്രോള്‍ പമ്പിനും എതിര്‍വശം) പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കും. ഡിഫെന്‍സ് പെന്‍ഷണര്‍ക്കും അവരുടെ കുടുംബ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 31 നകം അദാലത്ത് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 04994 256860.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.