ടെലിവിഷന്‍ ജേണലിസം: അപേക്ഷ

Monday 23 October 2017 9:33 pm IST

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 201718ലെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 27വയസ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്‌ളേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകളുമായി കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ നേരിട്ട് എത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ 31 നകം ലഭിച്ചിരിക്കണം. കോഴ്‌സ് നടത്തപെടുന്ന കേന്ദ്രത്തിന്റെ വിലാസം, കോഴിക്കോട് കേന്ദ്രം: ഹെഡ് ഓഫ് ദി സെന്റര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലിവിഷന്‍ ജേണലിസം, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673002.കൂടിതല്‍ വിവരങ്ങള്‍ക്ക്: 9746798082, 8137969292.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.