ഇ-ഗവേണന്‍സും നീന്തല്‍ക്കുളവും

Monday 23 October 2017 9:49 pm IST

  ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിന് ടിസിഎസ് കമ്പനിയെയാണ് ഏല്‍പ്പിച്ചിരുന്നത്. ഫണ്ട് മുഴുവന്‍ നല്‍കിയിട്ടും എങ്ങുമെത്താതെ കിടക്കുകയാണ്. ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ നീന്തല്‍ പരിശീലനകേന്ദ്രം നിര്‍മ്മിക്കുന്നതിന് 1.50 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിന് സ്ഥലം പോലും ഏറ്റെടുത്തിട്ടില്ല. ആസ്ഥാന മന്ദിരം നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. 18 മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. 24 മാസം പിന്നിട്ടിട്ടും നിര്‍മ്മാണത്തിന്റെ 50 ശതമാനം പോലും പൂര്‍ത്തീകരിക്കാനായില്ല. ഏറ്റവും വലിയ പദ്ധതിയായി കൊട്ടിഘോഷിച്ചാണിത് കൊണ്ടുവന്നത്. ഒന്നര ഏക്കര്‍ സ്ഥലത്താണ് മന്ദിരം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം നീണ്ടതോടെ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക ഉയര്‍ന്നു. ഇതും തിരിച്ചടിയായി.