പച്ചക്കറി വില കുതിക്കുന്നു

Monday 23 October 2017 9:52 pm IST

  കൊച്ചി: പച്ചക്കറി വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെ ഇരട്ടിയലിധികമായാണ് വില ്കൂടിയത്. മുരിങ്ങക്ക, മാങ്ങ, ചുവന്നുള്ളി, തുടങ്ങിയവയുടെ വിലയാണ് വന്‍തോതില്‍ ഉയര്‍ന്നത്. മുരിങ്ങക്കാ വില 40രൂപയില്‍ നിന്ന് 180 രൂപയായാണ് കൂടിയത്. 40രൂപയുണ്ടായിരുന്ന മാങ്ങയുടെ വില 160 രൂപയായി. ചുവന്നുള്ളി 80 രൂപയില്‍ നിന്ന് 180ലെത്തി. കുടുംബ ബജറ്റ് താളം തെറ്റിച്ച് വില കുതിച്ചിട്ടും വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ തയ്യാറായിട്ടില്ല. തമിഴ്‌നാട്ടില്‍ മഴ കനത്തതും ദീപാവലിയോടനുബന്ധിച്ച് അവധി വന്നതുമാണ് വിലക്കയറ്റത്തിന് കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട്ടിലെ മഴയുടെ പേരില്‍ ചില വ്യാപാരികള്‍ അമിതമായി വില ഈടാക്കുന്നുണ്ട്. അമിത വില ഈടാക്കുന്നവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. നേരത്തെ വില ക്രമാതീതമായി ഉയരുമ്പോള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ പരിശോധനകള്‍ നടത്തിയിരുന്നു. പച്ചക്കറി വില ചുവടെ: ഇനം, പഴയനിരക്ക്, ഇപ്പോഴത്തെ നിരക്ക് (ബ്രാക്കറ്റില്‍)എന്നീ ക്രമത്തില്‍. മുരിങ്ങക്ക-40(180) മാങ്ങ- 40(160) ചുമന്നുള്ളി-80 (180) ബീന്‍സ്-60 (100) ക്യാബേജ്-34 (68) അച്ചിങ്ങ-40 (80) ക്യാരറ്റ്-40(60) പച്ചമുളക്-40 (80) വെള്ളരിക്ക- 15 (40) തക്കാളി-25 (48) വെണ്ടയ്ക്ക-30 (38)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.