ജില്ലാ സി.ബി.എസ്.ഇ. സ്‌കൂള്‍ കലോത്സവം 26 മുതല്‍

Monday 23 October 2017 10:03 pm IST

തൃശൂര്‍: ജില്ലാ സി.ബി.എസ്.ഇ. സ്‌കൂള്‍ കലോത്സവം ഈമാസം 26, 27 , 28 തിയതികളില്‍ തൃശൂര്‍ പുഴയ്ക്കല്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ മാനേജ്മെന്റ് അസോസിയേഷനും തൃശൂര്‍ സഹോദയ സ്‌കൂള്‍ കോംപ്ലക്സും സംയുക്തമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. 3 ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 78 സ്‌കൂളുകളില്‍ നിന്നായി ഏഴായിരത്തോളം കുട്ടികള്‍ പങ്കെടുക്കും. 23 സ്റ്റേജുകളിലായി 127 വ്യക്തിഗത മത്സരങ്ങളും 26 ഗ്രൂപ്പ് മത്സരങ്ങളുമാണ് അരങ്ങേറുക. 26ന് രാവിലെ 8.30ന് മേയര്‍ അജിതാ ജയരാജന്‍ പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. തുടര്‍ന്ന് 9.30ന് സിനിമാതാരവും എം.പിയുമായ സുരേഷ്ഗോപി കലോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പത്മശ്രീ കലാമണ്ഡലം ഗോപിയെ ആദരിക്കും. 28ന് വൈകീട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന് മുന്നോടിയായി ചൊവ്വാഴ്ച രാവിലെ 22ന് തൃശൂര്‍ തെക്കേഗോപുരനടയില്‍ ഫ്ളാഷ് മോബും സംഘടിപ്പിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ.ജി.മുകുന്ദന്‍ കലോത്സവം ജനറല്‍ കണ്‍വീനര്‍ സി.മുഹമ്മദ് റഷീദ്, കണ്‍വീനര്‍ കല്യാണി ബാലകൃഷ്ണ, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും കലോത്സവം സംഘാടകരുമായ കെ.സതീഷ് മേനോന്‍, ജി.രാജേഷ്, സഹോദയ സ്‌കൂള്‍ കോംപ്ലക്സ് സെക്രട്ടറി ഡോ.ദിനേശ് ബാബു, മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് അലി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് മീഡിയാ റൂമിന്റെ ഉദ്ഘാടനം പ്രസ് ക്ലബ് പ്രസിഡന്റ് കെ.പ്രഭാത് നിര്‍വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.