20 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Monday 23 October 2017 10:10 pm IST

ഒറ്റപ്പാലം:പത്ത്‌ലക്ഷം രൂപ വിലമതിക്കുന്ന ഇരുപത് കിലോ കഞ്ചാവ് പിടികൂടി.നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍.പാലപ്പുറം റെയില്‍വേ സ്റ്റേഷന് സമീപം വാഹന പരിശോധനക്കിടെ സി.ഐ.പി.അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തില്‍ ആണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ കല്ലേപ്പിള്ളി പള്ളം മില്‍മറോഡില്‍ കാജാഹുസ്സൈന്‍(39)നെ അറസ്റ്റ് ചെയ്തു.മൊത്തവിതരണത്തിനായി തമിഴ് നാട്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്.ഒമ്പതോളം കെട്ടുകളാക്കിയ കഞ്ചാവ് ചാക്കിലാക്കി ബൈക്കില്‍ കെട്ടിവെച്ച് കണ്ണിയംപുറത്തെ വാടകവീട്ടിലേക്ക് കൊണ്ടുപോകുകന്നതിനിടെയാണ് പൊലീസ് പിടിയിലാകുന്നത്. ഏകദേശം പതിനായിരം രൂപ തോതിലാണ് ഒരുകിലോ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.അറസ്റ്റിലായ കാജാ ഹുസ്സൈന്‍,കണ്ണിയംപുറം റെയില്‍വേ സ്റ്റേഷന് സമീപം പാട്ടത്തിനെടുത്ത സ്ഥലത്തു നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ അടക്കം വിവിധ സ്റ്റേഷനുകളിലായി മോഷണം,വാഹന മോഷണമടക്കം പതിനെട്ടോളം കേസുകളില്‍ പ്രതിയാണ്.അഡീഷണല്‍ എസ്.ഐ.ഒ.ആര്‍.സേതുമാധവന്‍,വനിതാ സി.പി.ഒ മഹേശ്വരി,പൊലീസുകാരയ ജയമോഹന്‍,ഡ്രൈവര്‍ ഹരിദാസന്‍,ബിജേഷ്,ഹോംഗാര്‍ഡ് ജനാര്‍ദ്ദനന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.