മുഹമ്മദ് സിറാജും ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമില്‍

Monday 23 October 2017 10:30 pm IST

മുഹമ്മദ് സിറാജും ശ്രേയസ് അയ്യരും

ന്യൂദല്‍ഹി: പുതുമുഖങ്ങളായ പേസര്‍ മുഹമ്മദ് സിറാജിനെയും ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യറെയും ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച പ്രകടനവും ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മികവാര്‍ന്ന ബൗളിങ്ങുമാണ് ഹൈദരാബാദുകാരനായ സിറാജിന് ടീമിലിടം നേടിക്കൊടുത്തത്. ഒരുവര്‍ഷമായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ബാറ്റ്‌സ്മാനാണ് ശ്രേയസ് അയ്യര്‍. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയക്കെതിരായ പരിശീലനമത്സരത്തില്‍ അയ്യര്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു.

ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്.ആദ്യ മത്സരം നവംബര്‍ ഒന്നിന് ന്യൂദല്‍ഹിയില്‍ നടക്കും. ഫിറോസ്ഷാ കോട്ട്‌ല സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരത്തിനുശേഷം പേസര്‍ ആശിഷ് നെഹ്‌റ വിരമിക്കും. ഈ മത്സരത്തിലേക്ക് മാത്രമായി നെഹ്‌റയെ ടീമില്‍ നിലനിര്‍ത്തി.

രണ്ടാം മത്സരം നവംബര്‍ നാലിന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും അവസാന മത്സരം ഏഴിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തിലും അരങ്ങേറും.
ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി ( ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക് ഷര്‍ പട്ടേല്‍, യുവേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ആശിഷ് നെഹ്‌റ, മുഹമ്മദ് സിറാജ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.