അജയ്യനായി ആകാശ്

Monday 23 October 2017 10:39 pm IST

പാലാ: ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ ആകാശ് ഇത്തവണ വിട്ട് കൊടുത്തില്ല.മേളയില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം ലക്ഷ്യമിട്ടിറങ്ങിയ മണീട് സ്‌കൂളിലെ കെ.എം.ശ്രീകാന്തിനെ പിന്തള്ളിയാണ് ആകാശ് എം വര്‍ഗീസ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.കഴിഞ്ഞ ദിവസം ലോംങ് ജംപില്‍ ദേശീയ റെക്കോര്‍ഡ് മറി കടന്നിട്ടും ശ്രീകാന്തിന് പിന്നില്‍ രണ്ടാമനാകേണ്ടി വന്നതിന്റെ നിരാശ കൂടി മറി കടക്കുന്ന വിജയം.14.53 മീറ്റര്‍ ചാടിയാണ് ആകാശ് സ്വര്‍ണ്ണം നേടിയത്. .കോട്ടയം വാകത്താനം കടുവാക്കുഴിയില്‍ മനയില്‍ വര്‍ഗീസ് ജോണ്‍ - സുരേഖ ദമ്പതികളുടെ മകനാണ്.അത്‌ലറ്റയായിരുന്ന അമ്മ സുരേഖയാണ് മകന് കായികലോകത്തേക്ക് വഴികാട്ടിയത്. കോട്ടയം കുറമ്പനാടം സെന്റ്പീറ്റേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആകാശ്് ജില്ലാ സ്‌കൂള്‍ കായിക മേളയിലെ മികച്ച ചാമ്പ്യനായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.