വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു; വന്‍ നാശനഷ്ടം

Tuesday 24 October 2017 2:25 pm IST

തിരുവനന്തപുരം: വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. തിരുമല കട്ടച്ചല്‍ റോഡില്‍ ആദര്‍ശിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും അഞ്ച് ബൈക്കുകളുമാണ് ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ തീയിട്ടത്. തീയും പുകയും ഉയര്‍ന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരളടയാള വിദഗ്തര്‍ സ്ഥലത്തെത്തി പരിശോധനയും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.