ന്യൂദല്‍ഹി: കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പൊതുവായ മാര്‍ഗരേഖ രൂപീകരിക്കുക പ്രായോഗികമല്ലെന്ന് സുപ്രീംകോടതി. വിഷയം പരിശോധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. എന്നാല്‍ മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റീസുമാരായ ഡി.കെ ജയിന്, എസ്.എസ് നിജ്ജാര്‍, ആര്.പി ദേശായി, ജെ.എസ്. കെഹാര്‍ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. ഭരണഘടനാ വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബെഞ്ച് ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: