പാറശ്ശാല: കളിയിക്കാവിള ഇഞ്ചി വിളയ്ക്കു സമീപം വാഹനമിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. വിളവങ്കോട് അരുമന ഇരുമ്പില്‍ ചിന്നപിള്ള, ജ്ഞാനതങ്കം ദമ്പതികളുടെ മകന് ഹരിചന്ദ്രന് (33) ആണ് മരിച്ചത്. തിങ്കളാഴ്ച മൂന്നു മണിയോടെ പാറശ്ശാലയില്‍ നിന്നും കുഴിത്തുറ ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബൈക്ക് യാത്രികനെ തൊട്ടു പിറകില്‍ നിന്നും വന്ന ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഹരിചന്ദ്രന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഹരിചന്ദ്രന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ : ഷീബ. മക്കള്‍ : സജ്ജീവ് ദേവ്, ഹര്ഷികശ്രീഹരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: