പേരൂര്‍ക്കട: ബിഎസ്എന്‍എല്‍ തിരുവനന്തപുരം ബിസിനസ് ഏരിയയിലെ അദാലത്ത് സ്റ്റാച്യു ഉപ്പളം റോഡിലെ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജരുടെ ഓഫീസില്‍ നടത്തും. നിലവിലെ ഉപഭോക്താക്കളുടെ ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്നതും വ്യക്തമായി മറുപടി ലഭിക്കാത്തതുമായ പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. സമര്‍പ്പിക്കപ്പെട്ട പരാതികള്‍ അദാലത്തിന്റെ പരിധിയില്‍ വരുന്നതാണെന്നു ബോധ്യപ്പെടുത്തുന്നപക്ഷം തീയതിയും സമയവും പരാതിക്കാരെ രേഖാമൂലം അറിയിക്കും. പരാതിയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരവും ബന്ധപ്പെട്ട രേഖകളും അടങ്ങിയ അപേക്ഷകള്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഒപി), ബി.എസ്എന്‍എല്‍ ഭവന്, സ്റ്റാച്യു, ഉപ്പളം റോഡ്, തിരുവനന്തപുരം- 1 എന്ന വിലാസത്തില്‍ 27നു മുമ്പ് ലഭിക്കണം. കവറിനു പുറത്ത് അദാലത്തിനുള്ള പരാതി എന്ന് എഴുതണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: