ഐ.വി ശശി സഹപ്രവര്‍ത്തകര്‍ക്ക് എക്കാലത്തേക്കുമുള്ള പാഠപുസ്തകം 

Tuesday 24 October 2017 5:27 pm IST

തിരുവനന്തപുരം: മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് എക്കാലത്തേക്കുമുള്ള പാഠപുസ്തകമാണ് അന്തരിച്ച സംവിധായകന്‍ ഐ വി ശശിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മലയാള സിനിമയ്ക്ക് തലപ്പൊക്കമുള്ള നടന്‍മാരെ നല്‍കിയത് ഐ .വി ശശിയായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല കലാസംവിധായകന്‍ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വാണിജ്യ സിനിമകള്‍ക്ക് പുതുവഴി തെളിച്ച സംവിധായകന്‍ എന്ന നിലയിലാകും ഐവി ശശിയെ വരുംകാലം ഓര്‍ക്കുന്നത്. സിനിമയുടെ യഥാര്‍ത്ഥ അവകാശി സംവിധായകനാണെന്ന് ഓര്‍മ്മിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. മലയാളത്തില്‍ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും കയ്യൊപ്പ് പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബത്തിനൊപ്പം ദു:ഖം പങ്കിടുന്നുവെന്നും കുമ്മനം പ്രസ്താവനയില്‍ അറിയിച്ചു.