84 കോടിയുടെ സ്വത്ത്, വീരഭദ്ര സിങ്ങിന്‍റെ മകന്‍ സ്ഥാനാര്‍ത്ഥികളില്‍ സമ്പന്നന്‍

Tuesday 24 October 2017 6:21 pm IST

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ സ്ഥാനാര്‍ഥികളില്‍ സമ്പന്നന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങ്ങിന്റെ മകന്‍ വിക്രമാദിത്യ. നാമനിര്‍ദ്ദേശ പത്രികക്ക് ഒപ്പം നല്‍കിയ സത്യവാങ്ങ് മൂലത്തില്‍ തനിക്ക് 84.32 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് വിക്രമാദിത്യ വെളിപ്പെടുത്തിയിരിക്കുന്നത്. ഷിംല റൂറലിലാണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജിഎസ് ബാലിക്ക് 47.67 കോടി രൂപയുടേയും ബിജെപി സ്ഥാനാര്‍ഥി അനില്‍ ശര്‍മ്മയ്ക്ക് 37 കോടി രൂപയുടേയും സ്വത്താണ് ഉള്ളത്. മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുഖ്‌റാമിന്റെ മകനാണ് അനില്‍ ശര്‍മ്മ. അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. വീരഭദ്രസിങ്ങിന് 30 കോടിയുടെ സ്വത്തുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ രജീന്ദര്‍ റാണക്ക് 27 കോടിയുടെയും ആഷിഷ് ഭൂട്ടൈയ്‌ലിന് 21 കോടിയുടേയും സ്വത്തുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.