എസ്എഫ്‌ഐ അക്രമത്തില്‍ എബിവിപി ജില്ലാ കണ്‍വീനര്‍ക്ക് ഗുരുതര പരിക്ക്

Tuesday 24 October 2017 7:33 pm IST

തലശ്ശേരി: എസ്എഫ്‌ഐ അക്രമത്തില്‍ എബിവിപി ജില്ലാ കണ്‍വീനര്‍ക്ക് ഗുരുതര പരിക്ക്. എബിവിപി ജില്ലാ കണ്‍വീനര്‍ പി.പി.പ്രിജു(19)നെയാണ് ഇന്നലെ ബ്രണ്ണന്‍ കോളേജ് ക്യാമ്പസിനത്ത് വെച്ച് എസ്എഫ്‌ഐ സംഘം അതിക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്. എസ്എഫ്‌ഐ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രിജുവിനെ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രണ്ണന്‍ കോളേജ് രണ്ടാം വര്‍ഷ രാഷ്ട്രതന്ത്ര ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥിയാണ്. സുജീഷ്, ജ്യോതിഷ്,അക്ഷയ്, സാനന്ദ്,സനൂപ്,യാഷില്‍,അജീഷ്,അര്‍ജ്ജുന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കണ്ടാലറിയുന്ന ഇരുപതംഗ എസ്എഫ്‌ഐ സംഘമാണ് പ്രിജുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്റേണല്‍ എക്‌സാം കഴിഞ്ഞ് പ്രിന്‍സിപ്പലിനെ കാണാന്‍ പോകുന്ന പ്രിജുവിനെ എസ്എഫ്‌ഐ സംഘം തടഞ്ഞ് നിര്‍ത്തി അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു. സംഘപരിവാര്‍ നേതാക്കളായ ബിജെപി ജില്ല പ്രസിഡന്റ് സത്യപ്രകാശ്, ജില്ല സെക്രട്ടറി എന്‍.ഹരിദാസ്, ആര്‍എസ്എസ് ജില്ല കാര്യവാഹ് കെ.പ്രമോദ്, ജില്ല സഹ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി.വി.ശ്യാം മോഹന്‍, തലശ്ശേരി ഖണ്ഡ് കാര്യവാഹ് കെ.പി.സന്ദീപ് എന്നിവര്‍ അക്രമത്തില്‍ പരിക്കേറ്റ പ്രിജുവിനെ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.