മരാമത്ത് പണിയെടുക്കാനാളില്ല പ്രവര്‍ത്തികള്‍ മുടങ്ങുന്നു

Tuesday 24 October 2017 7:11 pm IST

കാഞ്ഞങ്ങാട്: നഗരസഭ 2017-18 സാമ്പത്തീക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 51 മരാമത്ത് പ്രവൃത്തികള്‍ ടെണ്ടറും നാല് ഇ-ടെണ്ടറും ക്ഷണിച്ചിട്ടും ഏറ്റെടുക്കാന്‍ കരാറുകാരില്ല. പ്രവര്‍ത്തികള്‍ മുടങ്ങുന്നത് വികസനത്തിന് വ്ിലങ്ങു തടിയാവുന്നു. നൂര്‍ മസ്ജിദ് റോഡ് ടാറിംഗ് 3 ലക്ഷം രൂപ, ഹാജി റോഡ് റീ ടാറിംഗ് 430000 രൂപ, കരുവളം റോഡ് 430000, നമ്പ്യാര്‍ക്കാല്‍ തൂക്ക് പാലം റോഡ് 430000, തടവളം ചൂട്ടം റോഡ് 400000, വടകരമുക്ക് ബല്ലകടപ്പുറം റോഡ് 430000, അനന്തംപള്ള 430000, കുശാല്‍ നഗര്‍ 430000, അയ്യപ്പമഠം 430000, ഹൊസ്ദുര്‍ഗ് കടപ്പുറം 300000, മുറിയനാവി സൗത്ത് 430000, കണിച്ചിറ ഗുരുവനം റോഡ് 400000, ഒഴിഞ്ഞവളപ്പ് 430000, കവ്വായി ക്ഷേത്രം 430000, ആയുര്‍വ്വേദ ആശുപത്രി റോഡ് 430000, വിനായക കാരാട്ട് വയല്‍ റോഡ് 433329, കൊഴക്കുണ്ട് മുത്തപ്പന്‍തറ 400000, കൈലാസ് ദുര്‍ഗ്ഗ സ്‌കൂള്‍ റോഡ് 400000 തുടങ്ങി അലാമിപ്പള്ളി പുതിയബസ് സ്റ്റാന്റ് സര്‍വ്വീസ് റോഡ് നിര്‍മ്മാണത്തിന് 29 ലക്ഷം രൂപ അടക്കമുള്ള ടെണ്ടറുകളാണ് കരാറുകാര്‍ ബഹിഷ്‌കരിച്ചത്. ടെണ്ടറും റീ-ടെണ്ടറും ഓണ്‍ലൈന്‍ ടെണ്ടറും നടത്തിയെങ്കിലും പണികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ മുന്നോട്ട് വരാത്ത വിഷയം ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. ജിഎസ്ടി കരാര്‍ നിലവില്‍ വന്നതോടെ 12 ശതമാനം നിര്‍ബദ്ധിത നികുതിയാണ് കരാറുകാരുടെ പ്രശ്‌നം. സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.