എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 7 മുതല്‍
Tuesday 24 October 2017 7:41 pm IST
തിരുവനന്തപുരം: 2017-18 അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 7 മുതല്‍ 26 വരെ നടത്തും. പരീക്ഷ രാവിലെ നടത്തണമോ ഉച്ചയ്ക്കുശേഷം നടത്തണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുക്കും. ഡിപിഐയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 വരെ നടത്താനും തീരുമാനമായതായി യോഗത്തിന് ശേഷം ഡിപിഐ അറിയിച്ചു.