ആലപ്പുഴ: കയ്യേറ്റക്കാരന് തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി നടത്തുന്ന തുടര്‍സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ നെടുമുടി പൂപ്പള്ളി ജങ്ഷനില്‍ ജനകീയ സത്യഗ്രഹം നടക്കും. ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷനാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രസംഗിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: