സുഭാഷിതം

Tuesday 24 October 2017 9:15 pm IST

പ്രഥമവയസി ദത്തം തോയമല്‍പം സ്മരന്തഃ ശിരസി നിഹിതഭാരാ നാളികേരാ നരാണാം സലിലമമൃതകല്‍പം ദദ്യുരാജീവനാന്തം നഹികൃതമുപകാരം സാധവോ വിസ്മരന്തി

-ശാര്‍ങ്ഗധരന്‍

ഒന്നാം വയസ്സില്‍ (ബാല്യദശയില്‍) കൊടുത്ത അല്‍പ്പം വെള്ളം സ്മരിച്ച്, ശിരസ്സില്‍ ഭാരം പേറിയ തെങ്ങുകള്‍, അവയുടെ ഫലങ്ങളില്‍നിന്നും (നാളികേരത്തില്‍നിന്നും) അമൃതിനു തുല്യമായ വെള്ളം നമുക്കു നല്‍കുന്നു. ഇത് ഒരു ദിവസമല്ല; ആജീവനാന്തം. സജ്ജനങ്ങള്‍ അവര്‍ക്ക് ലഭിച്ച ഉപകാരം ഒരു കാലത്തും മറക്കില്ല.

സമ്പാ: ശ്രീകുമാരമേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.