മൂന്നാര്‍: വ്യാജമദ്യവുമായി ഒരാള്‍ മൂന്നാര്‍ എക്സൈസിന്റെ പിടിയില്‍. ദേവികുളം ഗൂഡാര്‍വിള എസ്റ്റേറ്റ് ലോവര്‍ഡിവിഷന്‍ 10 മുറി ലൈനില്‍ രാമര്‍(45) ആണ് മദ്യ വില്‍പ്പനയ്ക്കിടെ പിടിയിലായത്. 1.800 ലിറ്റര്‍ കളര്‍ ചേര്‍ത്ത മദ്യം പിടിച്ചെടുത്തു.
മൂന്നാര്‍ തോട്ടം മേഖല കേന്ദ്രീകരിച്ച് വ്യാപകമായി മദ്യ വില്‍പ്പന നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്. നിരവധി അബ്കാരി, അടിപിടി കേസുകളിലെ പ്രതിയാണിയാള്‍. ഒരുമാസത്തോളമായി എക്സൈസ് ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രഹാം, ഉദ്യോഗസ്ഥരായ എസ്. ബാലസുബ്രഹ്മണ്യന്, മനോജ് റ്റി.ജെ, നെബു എ.സി., മീരാന്‍ കെ.എസ
്., ജോളി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: