വെള്ളിയാമറ്റം: പന്നിമറ്റത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ വെള്ളിയാമറ്റം ശാഖയിലെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. ഇന്നലെ രാവിലെ ബാങ്കിലെത്തിയ ഉദ്യോഗസ്ഥരാണ് സംഭവം പോലീസില്‍ അറിയിക്കുന്നത്. ബാങ്കില്‍ മാത്രം വൈദ്യുതി ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബന്ധം വിഛേദിച്ചിരിക്കുന്നതായി കണ്ടെത്തി. കൂടാതെ എറ്റിഎമ്മിലേക്കുള്ള വൈദ്യുത കേബിള്‍ മുറിച്ചിട്ടുണ്ട്. ക്യാബിനുള്ളില്‍ മൂന്ന് കാമറകളും പേപ്പറുപയോഗിച്ച പൊതിഞ്ഞു വച്ചിരിക്കുന്ന നിലയിലാണ്.
പൊലീസ് നടത്തിയ പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെട്ടു. കാഞ്ഞാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദേഹത്ത വെള്ളത്തുണിയിട്ട് എത്തിയ ആളാണ് പേപ്പറുപയോഗിച്ച് കാമറ മറച്ചതെന്ന് വ്യക്തമാണ്. പരിസരത്തെ മറ്റ് കാമറകളും പരിശോധിച്ച് വരികയാണ്.
ഇവിടെ എറ്റിഎം സ്ഥാപിച്ചിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. മെയിന്‍ റോഡില്‍ നിന്നും മാറി സ്ഥിതി ചെയ്യുന്ന ബാങ്കില്‍ രാത്രിയില്‍ കാവല്‍ക്കാരനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: