ചെങ്ങന്നൂര്‍: അന്തര്‍സംസ്ഥാന വാഹന മോഷ്ടാവിനെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ചെങ്ങന്നൂര്‍ തിട്ടമേല്‍ ചരിവുപറമ്പില്‍ വീട്ടില്‍ കനകനെ (45) യാണ് എസ്ഐ എം. സുധി ലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തമിഴ്നാട് നാഗര്‍ കോവിലില്‍ നിന്നും ഇയാള്‍ മോഷ്ടിച്ചു കൊണ്ടുവന്ന മഹീന്ദ്ര പിക്ക് അപ്പ് വാന്‍ ഉപയോഗിച്ചു വരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. കേരളത്തിനകത്തും പുറത്തും നിരവധി വാഹന മോഷണ കേസുകളില്‍ പ്രതിയായ കനകന് കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാട് രജിസ്ടേഷന് വാഹനം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ട ചെങ്ങന്നൂര്‍ പോലീസ് വാഹന നമ്പര്‍ നാഗര്‍കോവില്‍ പോലീസിനു കൈമാറുകയായിരുന്നു.
ഈ വാഹനം മാര്‍ത്താണ്ഡത്തിനു സമീപം ഇരണിയല്‍ സ്വദേശിയുടെ മോഷണം പോയ വാഹനമാണ് എന്ന് റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച വൈകിട്ട് ആറു മണിയോടെ വീടിനു സമീപം കനകനെ പിടികൂടുകയായിരുന്നു.
ഇന്നലെ രാവിലെ ഇരണിയല്‍ പോലീസ് ചെങ്ങന്നൂരിലെത്തി കനകനെ കസ്റ്റഡിയില്‍ വാങ്ങി കേസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: