ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാ മത്സരം 28ന്

Tuesday 24 October 2017 10:20 pm IST

കോട്ടയം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും കേരള ഗണിതശാസ്ത്ര പരിഷത്തും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ജില്ലാതല മത്സരം 28ന് 10ന് കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സുസ്ഥിര വികസനത്തിനുള്ള ശാസ്ത്ര സാങ്കേതിക ഗവേഷണം എന്നതാണ് ഇത്തവണത്തെ വിഷയം. ജില്ലാ മത്സരത്തില്‍ മികവുപുലര്‍ത്തുന്ന ടീമുകള്‍ക്ക് നവംബര്‍ 16,17 തീയതികളില്‍ പീച്ചിയില്‍ നടക്കുന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ആര്‍.രാജന്‍ അറിയിച്ചു. ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ എസ്എസ്എല്‍സി, പ്‌ളസ്ടു പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്കും ലഭിക്കും. വിവരങ്ങള്‍ക്ക്: 9447806929.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.