കോട്ടയം: കേരളത്തിലെ മൂന്ന് ലക്ഷത്തിലധികം വരുന്ന ചുമട്ട് തൊഴിലാളികള്‍ക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.
1978ലെ ചുമട്ട് തൊഴിലാളി നിയമം അനുസരിച്ച് അംഗീകൃത ചുമട്ടുതൊഴിലാളികള്‍ക്ക് പണിയെടുക്കാനുള്ള മൗലീക അവകാശം നിഷേധിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹവും തൊഴിലുടമകളെ ഏകപക്ഷീയമായി സഹായിക്കുന്ന നടപടി തിരുത്തണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗം ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം.നളിനാക്ഷന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് തങ്കച്ചന്.പിഎസ് അദ്ധ്യക്ഷനായി. മനോജ് മാധവന്, സന്തോഷ് പോള്‍, സാബു വര്‍ഗീസ്, എന്‍.എം.രാധാകൃഷ്ണന്, ജോഷി ജോസഫ്, ജിജു സെബാസ്റ്റ്യന്‍, ജയറാം രമേശ്,അഡ്വ.അജീഷ്, മോഹനന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: