എസ്എഫ്‌ഐ കാടത്തം അവസാനിപ്പിക്കണം: എബിവിപി

Tuesday 24 October 2017 10:39 pm IST

തലശ്ശേരി: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതു മുതല്‍ എബിവിപിയുടെ കണ്ണൂര്‍ ജില്ലയിലെ നേതാക്കളെ അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും ഇത്തരം കാടത്തത്തില്‍ നിന്നും എസ്എഫ്‌ഐ പിന്മാറണമെന്നും എബിവിപി ദേശീയ സമിതി അംഗം കെ.രഞ്ചിത്ത് ആവശ്യപ്പെട്ടു. എബിവിപി ജില്ലാ സമിതി അംഗങ്ങളായ സായൂജ്, വിശാഖ് എന്നിവര്‍ക്ക് നേരെയും യാതൊരു പ്രകോപനവും ഇല്ലാതെ എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്നും അക്രമം നടന്നിരുന്നു. ഏകപക്ഷിയമായ അക്രമങ്ങളാണ് എസ്എഫ്‌ഐയുടെ നടത്തി കൊണ്ടിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എബിവിപി ജില്ലാ കണ്‍വീനര്‍ പ്രിജുവിന് നേരെ നടന്ന അക്രമമെന്നും രഞ്ജിത്ത് പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.